മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സീറോമലബാർസഭയിലെ പെൺകുട്ടികളുടെ വിവാഹത്തിന് മുന്നോക്ക കോർപ്പറേഷൻ വിവാഹ ധനസഹായം നൽകുന്നു. 2023 ജനുവരി ഒന്നു മുതൽ 2023 ഡിസംബർ 31ന് ഉള്ളിൽ വിവാഹം കഴിഞ്ഞവർക്കാണ് നൽകപ്പെടുന്നത്. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. ഒരുലക്ഷം രൂപയാണ് ധനസഹായം നൽകുന്നത്. വിവാഹം നടന്ന ദേവാലയത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റ് പഞ്ചായത്ത്/ മുൻസിപ്പാലിറ്റി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡിന്റെ കോപ്പി, ബാങ്ക് പാസ്ബുക്ക് ,ആധാർ കാർഡ് എന്നിവ സഹിതം അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷ സമർപ്പിക്കണം.
വിശദ വിവരങ്ങൾക്ക്: 9496919888 Fr.Jiji Thomas Director Kerala State Welfare Corporation For Forward Communities
Comentários